ഹൈക്കോടതി വിശദീകരണം തേടി

Friday 23 January 2026 12:25 AM IST
ഹൈക്കോടതി

കൊച്ചി: കുർബാന തർക്കത്തിൽ ധാരണയുണ്ടായിട്ടും ചിലർ സെന്റ് മേരീസ് ബസലിക്കയിൽ അതിക്രമിച്ചു കടന്ന് ഇടവകാംഗങ്ങളെ തടയുകയാണെന്നും ഇവരെ നീക്കം ചെയ്യാൻ പൊലീസിനു നിർദ്ദേശം നൽകണമെന്നുമാവശ്യപ്പെട്ട് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. വിശ്വാസികൾ ആരെങ്കിലും പള്ളിക്കകത്ത് താമസിക്കുന്നുണ്ടോ, പള്ളി അകത്തുനിന്നു പൂട്ടി മറ്റു വിശ്വാസികളുടെ പ്രവേശനം തടയുന്നുണ്ടോ എന്നിവയിൽ വിശദീകരണം നൽകാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാരിനു നിർദ്ദേശം നൽകിയത്. പൊലീസിന് പരാതി നൽകിയിരുന്നെന്നും എന്നാൽ കളക്ടറോ, കോടതിയോ നിർദ്ദേശിക്കാതെ നടപടിയെടുക്കാനാവില്ലെന്നാണ് മറുപടി നൽകിയതെന്നും ഹർജിയിൽ പറയുന്നു. 30ന് വീണ്ടും പരിഗണിക്കും.