ജനപ്രതിനിധി സംഗമം

Friday 23 January 2026 12:16 AM IST
പടം: പുളിയാവ് നാഷണൽ കോളേജിൽ നടന്ന ജനപ്രതിനിധി സംഗമത്തിൽ ട്രസ്റ്റ് ചെയർമാൻ അബ്ദുള്ള വയലോളി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷിനെ ഉപഹാരം നൽകി ആദരിക്കുന്നു.

നാദാപുരം : പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, വടകര, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനികൾക്ക് സ്വീകരണം നൽകി. കോളേജ് ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല വയലോളി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എം.കെ മധുസൂദനൻ, പാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ നൗഷ ടീച്ചർ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ്, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി മുജീബ്റഹ്മാൻ, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാഹിന.പി, സഫിയ വയലോളി, ട്രസ്റ്റ് ഭാരവാഹികളായ ടി.ടി.കെ.അഹമ്മദ് ഹാജി, ടി.ടി.കെ. ഖാദർ ഹാജി, വി.പി. ഹമീദ്, സി.കെ. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. കുഞ്ഞബ്ദുള്ള മരുന്നോളി സ്വാഗതവും ഇസ്മായിൽ പൊയിൽ നന്ദിയും പറഞ്ഞു.