കാനം രാജേന്ദ്രൻ സ്മാരക മന്ദിരം നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു
ഫറോക്ക് : സി.പി.ഐ ബേപ്പൂർ മണ്ഡലം കമ്മിറ്റി ഓഫീസായ കാനം രാജേന്ദ്രൻ മന്ദിരത്തിന്റെ നിർമ്മാണ കമ്മിറ്റി രൂപീകരണ യോഗം സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹൗസിംഗ് ബോർഡ് ചെയർമാൻ ടി.വി ബാലൻ, ജില്ലാ സെക്രട്ടറി അഡ്വ.പി.ഗവാസ്, പിലാക്കാട്ട് ഷണ്മുഖൻ, റീന മുണ്ടേങ്ങാട്ട്, നരിക്കുനി ബാബുരാജ്, രാജേഷ് നെല്ലിക്കോട്, അഡ്വ.കെ.സി.അൻസാർ, കെ.പി.ഹുസൈൻ, അഡ്വ.റിയാസ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു. മുരളി മുണ്ടേങ്ങാട്ട് കൺവീനറും അഡ്വ.കെ.സി.അൻസാർ ചെയർമാനും രാജേഷ് നെല്ലിക്കോട് ട്രഷററുമായി 501 അംഗ നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത വി എസ്, ജില്ലാ പഞ്ചായത്ത് അംഗം അഞ്ജിത ഷനൂപ്, കടലുണ്ടി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത പൂക്കാടൻ, രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർ റെമിന വെള്ളാശ്ശേരി, ഫറോക്ക് മുനിസിപ്പൽ കൗൺസിലർ സരസു കൊടമന എന്നിവർക്ക് സ്വീകരണം നൽകി.