ബാഫഖി തങ്ങളുടെ രാഷ്ട്രീയ ജീവിത ചരിത്ര പുസ്തക പ്രകാശനം
Friday 23 January 2026 12:27 AM IST
മലപ്പുറം: അഹമ്മദ് കുട്ടി ഉണ്ണികുളം രചിച്ച 'സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ: രാഷ്ട്രീയ ജീവിത ചരിത്രം' എന്ന ഗ്രന്ഥം 24ന് വൈകിട്ട് നാലിന് മലപ്പുറം ഭാഷാസ്മാരക ഹാളിൽ പ്രകാശനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പുസ്തകം പുറത്തിറക്കും. പി.കെ. കുഞ്ഞാലിക്കുട്ടി ഏറ്റുവാങ്ങും. രമേശ് ചെന്നിത്തല മുഖ്യാതിഥിയാവും. വാർത്താസമ്മേളനത്തിൽ സംഘാടകരായ സയ്യിദ് അഹമ്മദ് ബാഫഖി, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, എ.എം.അബൂബക്കർ, ഹാരിസ് ആമിയൻ, എം.പി ഒറീസ മുഹമ്മദ് പങ്കെടുത്തു.