കോഴി വില വർധന സർക്കാർ ഇടപെടൽ അനിവാര്യം: കെ.എച്ച്.ആർ.എ
Friday 23 January 2026 12:33 AM IST
പെരിന്തൽമണ്ണ: കോഴി കച്ചവട ലോബിയുടെ കൃത്രിമ വിലക്കയറ്റം മൂലം ഹോട്ടൽ മേഖല അങ്ങേയറ്റം പ്രതിസന്ധിയിലാണെന്ന് കേരള ഹോട്ടൽ റൊസ്റ്റോറന്റ് അസോസിയേഷൻ പെരിന്തൽമണ്ണ യൂണിറ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ അടിയന്തര ഇടപെടൽ നടത്തി വില നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ രക്ഷാധികാരി സലീം തേനാരി, പ്രസിഡന്റ് അബ്ബാസ് പട്ടിക്കാട്, സെക്രട്ടറി ബാലകൃഷ്ണൻ, ട്രഷറർ അബ്ദുറഹ്മാൻ പാതാരി, വർക്കിംഗ് പ്രസിഡന്റ് ഷാനവാസ് , വൈസ് പ്രസിഡന്റ് ഷിബു , മുഹ്സിൻ , സുരേഷ് അച്ചു, ബാബു , ഷുക്കൂർ എന്നിവർ അറിയിച്ചു.