ഡോ. ടി.എസ്. ജോയി അദ്ധ്യക്ഷൻ
Friday 23 January 2026 1:54 AM IST
കൊച്ചി: സമസ്തകേരള സാഹിത്യപരിഷത്തിന്റെ പുതിയ പ്രസിഡന്റായി ഡോ. ടി.എസ്. ജോയിയെ തിരഞ്ഞെടുത്തു. നിലവിൽ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു. പ്രസിഡന്റായിരുന്ന സി. രാധാകൃഷ്ണൻ ആരോഗ്യപരമായ കാരണങ്ങളാൽ സ്വയം വിരമിച്ചതിനെ തുടർന്നാണ് വാർഷിക പൊതുയോഗം ചേർന്ന് പുതിയ അദ്ധ്യക്ഷനെ നിശ്ചയിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ എം.എയും അലിഗഡ് മുസ്ലിം സർവകലാശാലയിലെ ആധുനിക ഭാരതീയ ഭാഷാവിഭാഗത്തിൽ എം.ഫില്ലും പി.എച്ച്.ഡി യും കരസ്ഥമാക്കിയിട്ടുണ്ട്. അദ്ധ്യാപകൻ, കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഭാഷാവിദഗ്ദ്ധൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. സാഹിത്യ നിരൂപണം, ജീവചരിത്രം, ചരിത്രപഠനം തുടങ്ങിയ ശാഖകളിലായി പത്തിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.