ട്രാവൻകൂർ റോയൽസിന് 'ട്രിപ്പിൾ' നേട്ടം

Thursday 22 January 2026 8:56 PM IST
തിരുവനന്തപുരം ജില്ലാ ഫുട്ബോൾ യൂത്ത് ലീഗിൽ അണ്ടർ 17 വിഭാഗത്തിൽ ചാമ്പ്യൻമാരായ ട്രാവൻകൂർ റോയൽസ് ടീം

ജില്ലാ ഫുട്ബാൾ യൂത്ത് ലീഗിൽ മൂന്ന് വിഭാഗങ്ങളിലും കിരീടം

തിരുവനന്തപുരം: ജില്ലാ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ യൂത്ത് ലീഗ് മത്സരങ്ങളിൽ ട്രാവൻകൂർ റോയൽസ് ഫുട്ബാൾ ക്ലബ് അണ്ടർ 13,15,17 എന്നീ മൂന്ന് വിഭാഗങ്ങളിലും കിരീടം നേടി “ട്രിപ്പിൾ” വിജയം കുറിച്ചു.15 ടീമുകൾ പങ്കെടുത്ത അണ്ടർ 13 വിഭാഗത്തിന്റെ ഫൈനലിൽ എസ്.ബി.എഫ്.എ പൂവാറിനെ പരാജയപ്പെടുത്തിയാണ് ട്രാവൻകൂർ റോയൽസ് ചാമ്പ്യന്മാരായത്. 18 ടീമുകൾ മാറ്റുരച്ച അണ്ടർ 15 വിഭാഗത്തിലും, 9 ടീമുകൾ പങ്കെടുത്ത അണ്ടർ 17 വിഭാഗത്തിലും കേരള ടൈഗേഴ്സ് ടീമിനെ കീഴടക്കിയാണ് റോയൽസ് കപ്പ് ഉയർത്തിയത്. ഈ നേട്ടത്തോടെ കേരള സ്റ്റേറ്റ് യൂത്ത് ലീഗിലേക്കുള്ള യോഗ്യതയും ട്രാവൻകൂർ റോയൽസ് ഉറപ്പാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലാ ഫുട്ബോൾ യൂത്ത് ലീഗിൽ അണ്ടർ 15 വിഭാഗത്തിൽ ചാമ്പ്യന്മാരായ ട്രാവൻകൂർ റോയൽസ് ടീം