ബോധവത്കരണ പരിപാടി

Friday 23 January 2026 12:01 AM IST
ആരോഗ്യ വകുപ്പിന്റെയും കൊച്ചി മെട്രോയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അശ്വമേധം ബോധവത്കരണ പരിപാടിയിൽ നിന്ന്

കൊച്ചി: ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കൊച്ചി വാട്ടർ മെട്രോ ഹൈക്കോർട്ട് ടെർമിനലിൽ കുഷ്ഠരോഗ ബോധവത്കരണ പരിപാടി നടത്തി. അശ്വമേധം 7.0 കുഷ്ഠരോഗ നിർണയ ഭവന സന്ദർശന പരിപാടിയുടെ ഭാഗമായായിരുന്നു പരിപാടി. സെന്റ് തെരേസാസ് കോളേജ് എറണാകുളം എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥിനികളും പങ്കാളികളായി. കലാകാരൻ വിനോദ് നരനാട്ടിന്റെ കിറ്റി ഷോ ബോധവത്കരണ ക്ലാസ്, പോസ്റ്റർ പ്രദർശനം, സ്‌പോട്ട് ക്വിസ് എന്നിവയും പരിപാടിയുടെ ഭാഗമായുണ്ടായിരുന്നു. ഡ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ജി. രജനി, കെ.പി. ജോബി എന്നിവർ പങ്കെടുത്തു. ആരോഗ്യ വകുപ്പും കൊച്ചി മെട്രായും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.