ഫുട്‌ബോൾ ടൂർണമെന്റ്

Friday 23 January 2026 12:36 AM IST
സാന്റോസ് അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം : സാന്റോസ് കുരുമംഗലം സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കുന്ദമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു. സാന്റോസ് പ്രസിഡന്റ് ബഷീർ നീലാറമ്മൽ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി മുഹ്സിൻ ഭൂപതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്ത്, സലാഹുദ്ദീൻ മമ്പാട്, സൈഫുദീൻ മമ്പാട്, വാർഡ് മെമ്പർ വി. അനിൽകുമാർ, ശ്രീബ പുൽക്കുന്നുമ്മൽ, റിഷാദ് കുന്ദമംഗലം, സജീവൻ കിഴക്കയിൽ, കുന്ദമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ കെ.പി വസന്തരാജ് എന്നിവർ പ്രസംഗിച്ചു. ഇന്നലെ മദീന ചെറുപ്പശ്ശേരി ടൗൺ ടീം അരീക്കോടും തമ്മിൽ ഏറ്റുമുട്ടി.