റിപ്പബ്ലിക് ദിനാഘോഷ പരേഡ് റിഹേഴ്‌സൽ ആരംഭിച്ചു
Friday 23 January 2026 12:00 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ജില്ലാതല പരേഡ് റിഹേഴ്‌സൽ ആരംഭിച്ചു. പരേഡിൽ 25 പ്ലാറ്റൂണുകൾ ഉണ്ടാകും. പൊലീസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയർ ഫോഴ്‌സ് രണ്ട്, എക്‌സൈസ് ഒന്ന്, എസ്.പി.സി ആറ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഏഴ്, ജൂനിയർ റെഡ് ക്രോസ് നാല്, എൻ.സി.സി ഒന്ന് തുടങ്ങിയ പ്ലാറ്റൂണുകൾ അണിനിരക്കും.
ജനുവരി 24ന് രാവിലെ 8 മുതൽ 9.30 വരെ ഡ്രസ് റിഹേഴ്‌സൽ സംഘടിപ്പിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ഓഫീസർമാർ എന്നിവരുടെ മേൽനോട്ടത്തിൽ സാംസ്‌കാരിക പരിപാടികൾ, പി.ടി ഡിസ്‌പ്ലേ, ബാൻഡ് സെറ്റ് എന്നിവ സംഘടിപ്പിക്കും.