അള്ളുങ്കൽ മഹാദേവർ ക്ഷേത്രം
Friday 23 January 2026 12:00 AM IST
കോന്നി: കൊക്കാത്തോട് അള്ളുങ്കൽ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം 28, 29 തീയതികളിൽ നടക്കും. 28ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.30 ഭാഗവതിസേവ, 9ന് മൃത്യുഞ്ജയ ഹോമം, 10.30ന് കാവിൽ നുറുംപാലും, 12ന് അന്നദാനം, 6.30ന് ദീപക്കാഴ്ച. 29ന് രാവിലെ 6.30ന് ഗണപതി ഹോമം, 8.30ന് ഭാഗവത പാരായണം, പറയിടീൽ, 9ന് നവകം, കലശപൂജ, 12ന് അന്നദാനം, 2ന് ഘോഷയാത്ര, 6.45ന് ദീപക്കാഴ്ച. രാത്രി 9ന് നാടൻ പാട്ട് ആവിഷ്കാരം, 10ന് ഗാനമേള.