മുണ്ടയ്ക്കൽ ദേവീക്ഷേത്രം

Thursday 22 January 2026 9:54 PM IST

ഇലന്തൂർ: പരിയാരം മുണ്ടയ്ക്കൽ ദേവീക്ഷേത്രത്തിൽ ഉത്സവം ഇന്നാരംഭിക്കും. 27ന് സമാപിക്കും. ഇന്ന് രാവിലെ 9.30ന് തന്ത്രി ലാൽ പ്രസാദ് ഭട്ടതിരിയുടെയും തന്ത്രിമുഖ്യൻ പ്രഫുൽ ലാൽ ഭട്ടതിരിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റും. അഷ്ടദ്രവ്യ ഗണപതി ഹോമം, ഭാഗവത പാരായണം, കൊടിമരച്ചുവട്ടിൽ പറയിടീൽ, അന്നദാനം എന്നിവ നടക്കും. 25ന് രാവിലെ 7.30 മുതൽ സർപ്പക്കാവിൽ കലശപൂജയും കലശാഭിഷേകവും നൂറുംപാലും. 9ന് പൊങ്കാല. രാത്രി 8.45ന് ഗുരുഭജൻ ഭക്തിഗാനമേള. 27ന് രാവിലെ 8ന് കലശപൂജയും കലശാഭിഷേകവും, ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ.