ഒറ്റത്തവണ തീർപ്പാക്കൽ
Thursday 22 January 2026 9:58 PM IST
മേക്കൊഴൂർ: മേക്കാഴൂർ സർവീസ് സഹകരണബാങ്കിൽ കുടിശിക നിവാരണത്തിന്റെ ഭാഗമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. ആർബിട്രേഷൻ, എക്‌സിക്യുഷൻ കേസുകൾ, ജപ്തിലേല നടപടികളിൽ ഉള്ളതും കുടിശികയായതുമായ വായ്പകൾക്കും ആനുകൂല്യം ഫെബ്രുവരി 28 വരെ ലഭ്യമാണ്. ഇപ്പോൾ ബാങ്കിൽ നടന്നുവരുന്ന നിക്ഷേപ സമാഹരണ പദ്ധതിയിൽ സഹകാരികളുടെ ചെറുതും വലുതുമായ നിക്ഷേപങ്ങൾ നടത്തി പങ്കാളികളാകാം. 30, ഫെബ്രുവരി 19 തീയതികളിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലുള്ള അദാലത്തിൽ അവസരമുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് ആർ.പ്രകാശ് അറിയിച്ചു.