പ്രതിഷ്ഠാദിന മഹോത്സവം
Friday 23 January 2026 12:00 AM IST
വി. കോട്ടയം: ശ്രീനാരായണഗുരു ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ പ്രതിഷ്ഠാദിന മഹോത്സവം 30ന് നടക്കും. പുലർച്ചെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. മേൽശാന്തി പി.കെ.ജയന്തൻ കാർമ്മികത്വം വഹിക്കും. രാവിലെ 7.45ന് ട്രസ്റ്റ് ചെയർമാൻ പി.പി.സുരേഷ് പതാക ഉയർത്തും. തുടർന്ന് കലശപൂജ, വിശേഷാൽ ഗുരുപൂജയ്ക്ക് ശിവഗിരിമഠം ശ്രീനാരായണ ധർമ്മാശ്രമം സ്വാമി ഗുരുപ്രകാശം നേതൃത്വം നൽകും. സ്വാമിനി മാതാ നിത്യചിന്മയി പഠന ക്ളാസ് നയിക്കും. രാത്രി 7ന് സത്സംഗം സ്വാമി ഗുരുപ്രകാശം നേതൃത്വം നൽകും. രാത്രി 8.15ന് നൃത്തനൃത്യങ്ങൾ.