27ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
Friday 23 January 2026 12:53 AM IST
ന്യൂഡൽഹി: ബാങ്കിംഗ് മേഖലയിലെ പ്രവൃത്തി ദിനങ്ങൾ അഞ്ചായി ചുരുക്കണമെന്നാവശ്യപ്പെട്ട് ബാങ്കിംഗ് സംഘടനകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) 27ന് രാജ്യവ്യാപകമായി പണിമുടക്കും. ശനി, ഞായർ, തിങ്കൾ ദിവസങ്ങൾ അവധിയും ചൊവ്വാഴ്‌ച പണിമുടക്കുമായതിനാൽ തുടർച്ചയായ നാലുദിവസം ബാങ്ക് സേവനങ്ങൾ തടസപ്പെടും.ഓൺലൈൻ ബാങ്കിംഗ്, എ.ടി.എമ്മുകൾ അടക്കം ബദൽ സേവന പ്ളാറ്റ്‌ഫോമുകൾ ഉള്ളതിനാൽ പ്രവൃത്തി ദിവസം അഞ്ചായി ചുരുക്കണമെന്നാണ് യു.എഫ്.ബി.യുവിന്റെ ആവശ്യം. മാർച്ച് 24, 25 തീയതികളിൽ സംഘടന ആഹ്വാനം ചെയ്‌ത പണിമുടക്ക്, വിഷയം ഉടൻ പരിഗണിക്കുമെന്ന സർക്കാർ ഉറപ്പിനെത്തുടർന്ന് പിൻവലിച്ചിരുന്നു.