ഓൺലൈൻ ക്വിസ്

Friday 23 January 2026 12:09 AM IST

തിരുവനന്തപുരം:രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് 26ന് കിലെ ഐ.എ.എസ് അക്കാ‌ഡമിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യ@ 77 ക്വിസ് ചലഞ്ച് സംഘടിപ്പിക്കുന്നു.ഡിഗ്രി തലത്തിലുള്ളവർക്കായി ഓൺലൈൻ മുഖേനെയാണ് മത്സരം. വിജയികൾക്ക് യു.പി.എസ്.സി പരീക്ഷകൾക്ക് സഹായകമാകുന്ന പുസ്തകങ്ങളും സ്കോളർഷിപ്പും സമ്മാനമായി നൽകും. www.kile.kerala.gov.in/kileiasacademyലൂടെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8075768537.