എസ്. ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു
Friday 23 January 2026 12:08 AM IST
ചെന്നൈ: ഗായിക എസ്. ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു. ചെന്നൈയിൽ ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഫേസ്‌ബുക്കിലൂടെ ഗായിക കെ.എസ്.ചിത്രയാണ് ഇക്കാര്യം അറിയിച്ചത്. 'ഇന്നലെ രാവിലെ മുരളിയേട്ടന്റെ മരണവാർത്ത കേട്ട് ഞെട്ടിപ്പോയി. പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകനാണ്. സ്‌നേഹനിധിയായ സഹോദരനെയാണ് നഷ്ടമായത്. ഈ വേദനയും ദുഃഖവും മറികടക്കാൻ ജാനകി അമ്മയ്ക്ക് ദൈവം ശക്തി നൽകട്ടെയെന്ന്" ചിത്ര ഫേസ്‌ബുക്കിൽ കുറിച്ചു. സിനിമയോടും ഭരതനാട്യത്തോടും പ്രത്യേക താത്പര്യമുണ്ടായിരുന്ന മുരളി കൃഷ്ണ ഏറെ നാളായി ജാനകിക്കൊപ്പമായിരുന്നു താമസം. വിവാഹമോചിതനാണ്. രണ്ട് മക്കളുണ്ട്.സിനിമ,രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു.