കണക്ട് ടു വർക്ക്: 9861 പേർക്ക് തുക കൈമാറി

Friday 23 January 2026 12:12 AM IST

തിരുവനന്തപുരം: പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്ന, നൈപുണ്യ പരിശീലനം നേടുന്ന യുവജനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ 'കണക്ട് ടു വർക്ക്' പ്രകാരം 1000രൂപ വിതരണം ഇന്നലെ തുടങ്ങി.ആദ്യദിവസം 9861 പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറിയതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. പ്രതിമാസസഹായമാണിത്.ഒരുവർഷക്കാലം നൽകും.സംസ്ഥാനത്ത് 5ലക്ഷം പേർക്ക് സഹായം നൽകാനാണ് ലക്ഷ്യമിടുന്നത്.600കോടിരൂപ ബഡ്ജറ്റിൽ ഇതിനായി മാറ്റിവച്ചിട്ടുണ്ട്. വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങളിലെ യുവതീ യുവാക്കൾക്കാണ് അർഹത. 18 നും 30 വയസിനുമിടയിലുള്ള, കേരളത്തിലെ സ്ഥിരതാമസക്കാർക്കാർക്ക് അപേക്ഷിക്കാം.