പോറ്റിയുടെ  പിതാവിന്റെ  ചടങ്ങിലാണ് പങ്കെടുത്തതെന്ന്  കടകംപള്ളി

Friday 23 January 2026 12:00 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയത് കുട്ടിയുടെ ചടങ്ങിനല്ലെന്നും പോറ്റിയുടെ പിതാവുമായി ബന്ധപ്പെട്ടാണെന്നും കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. കടകംപള്ളിയും രാജു ഏബ്രഹാമും പോറ്റിയുടെ പിതാവിന് സമ്മാനം കൊടുക്കുന്ന ചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് മാദ്ധ്യമങ്ങളോട് വിശദീകരിച്ചത്.

എട്ടുവർഷത്തിനു മുൻപ് നടന്ന ചടങ്ങാണ്. അവിടെ ഇരുന്ന ഉപഹാരം കൊടുക്കുകയായിരുന്നെന്നാണ് കരുതുന്നത്. ഗൺമാനും ഉണ്ടായിരുന്നു. രാജു ഏബ്രഹാമും എത്തിയിരുന്നു.

പോറ്റി ക്ഷണിച്ചതു കൊണ്ടാണ് പോയത്. കൃത്യമായി ഓർമ്മയില്ല. പത്ത് പ്രാവശ്യം പോയാലും പറയാൻ മടിയില്ല. അയാളുമായിട്ട് ഒരു തരത്തിലുള്ള ശരിയല്ലാത്ത ബന്ധവുമില്ല. ശബരിമലയിൽ വച്ച് നിരവധി തവണ കണ്ടിട്ടുണ്ട്. ശരിയായ ഭക്തൻ എന്നനിലയിൽ മാത്രമേ കണ്ടിരുന്നുള്ളൂ.2025ലാണ് പോറ്റിയെക്കുറിച്ചുള്ള വാർത്ത വന്നത്.

പോറ്റിയെ സോണിയ വീട്ടിൽ

കയറ്റില്ലെന്ന് കടകംപള്ളി

ശബരിമല സ്വർണക്കൊള്ളക്കേസിൽ സോണിയാ ഗാന്ധിയുടെ ബന്ധമാരോപിച്ച് എൽ.ഡി.എഫ് നിയമസഭയിൽ പ്രതിരോധമൊരുക്കുന്നതിനിടെ, അതിനു വിരുദ്ധമായ

നിലപാടെടുത്ത മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വെട്ടിലായി. കളങ്കിതനായ വ്യക്തിയെ സോണിയാഗാന്ധി വീട്ടിൽ കയറ്റുമെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ പോറ്റിയുമായി നിൽക്കുന്ന ചിത്രം പങ്കുവയ്ക്കുമ്പോൾ എതിർചിത്രങ്ങൾ വരുന്നത് സ്വാഭാവികമെന്നാണ് കടകംപള്ളി സുരേന്ദ്രൻ നിയമസഭയ്ക്ക് പുറത്ത് പറഞ്ഞത്. സോണിയ ഗാന്ധിയുടെ കൂടെയുള്ള ചിത്രം ഞങ്ങൾ ആയുധമാക്കുന്നില്ലല്ലോയെന്നും പറഞ്ഞു.സി.പി.എമ്മിന് പോറ്റിയുമായെന്തോ ബന്ധമെന്ന് സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ സ്വാഭാവികമായിട്ടും ഇതെല്ലാം ഉയർന്നുവന്നതാണ്. അടൂർ പ്രകാശ് നിരവധി ചടങ്ങുകളിൽ പങ്കെടുത്തെന്ന് പറയുന്നുണ്ടെന്നും കടകംപള്ളി പറഞ്ഞു.

പരാമർശം വാർത്തയായതോടെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്ന് വിശദീകരിച്ചു. താനും പോറ്റിയും നിൽക്കുന്ന ചിത്രം പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോൾ സ്വാഭാവികമായും എതിർചിത്രങ്ങളും വരാൻ സാധ്യതയുണ്ടെന്നാണ് പറഞ്ഞതെന്നും വ്യക്തമാക്കി.

ചോ​ദ്യം​ചെ​യ്ത് അ​റ​സ്റ്റി​ലേ​ക്ക് ​ക​ട​ക്കാ​ൻ​ ​ഇ.​ഡി

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ലെ​ ​റെ​യ്ഡി​ൽ​ ​പി​ടി​ച്ചെ​ടു​ത്ത​ ​രേ​ഖ​ക​ളു​ടെ​ ​സൂ​ക്ഷ്‌​മ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​ ​മു​റ​യ്ക്ക് ​പ്ര​തി​ക​ളെ​ ​ചോ​ദ്യം​ ​ചെ​യ്ത് ​അ​റ​സ്‌​റ്റ് ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്‌​ട​റേ​റ്റ് ​ന​ട​പ​ടി​ ​ആ​രം​ഭി​ച്ചു.​ ​സ്വ​ത്തു​ ​ക​ണ്ടു​കെ​ട്ടും. എ​സ്.​ഐ.​ടി​യു​ടെ​ ​വ​ല​യി​ൽ​പ്പെ​ടാ​ത്ത​ ​പ്ര​മു​ഖ​ർ​ ​ഇ.​ഡി​യു​ടെ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. രേ​ഖ​ക​ളി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​സ്ഥി​രീ​ക​രി​ക്കാ​നു​ള്ള​ ​തു​ട​ർ​പ​രി​ശോ​ധ​ന​ക​ളും​ ​ന​ട​ത്തും.​ ​ഇ.​ഡി​ ​പി​ടി​ച്ചെ​ടു​ത്ത​ ​രേ​ഖ​ക​ളും​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​(​എ​സ്.​ഐ.​ടി​)​ ​നി​ന്ന് ​ല​ഭി​ച്ച​ ​രേ​ഖ​ക​ളും​ ​താ​ര​ത​മ്യം​ ​ചെ​യ്യും.​ ​പ്ര​തി​ക​ളു​ടെ​ ​പ​ണ​മി​ട​പാ​ടു​ക​ൾ,​ ​സ്വ​ത്തു​ക്ക​ൾ,​ ​നി​ക്ഷേ​പ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

പ്ര​തി​ക​ളു​മാ​യി​ ​ബ​ന്ധ​മു​ള്ള​വ​രും​ ​കൊ​ള്ള​യ്‌​ക്ക് ​ഒ​ത്താ​ശ​ ​ചെ​യ്‌​ത​വ​രു​മു​ൾ​പ്പെ​ടെ​ ​എ​സ്.​ഐ.​ടി​ ​പ്ര​തി​ ​ചേ​ർ​ക്കാ​ത്ത​വ​രെ​യും​ ​ചോ​ദ്യം​ ​ചെ​യ്യും.​ ​പ്ര​തി​ക​ളു​മാ​യി​ ​പ​ണ​മി​ട​പാ​ടു​ക​ൾ​ ​ന​ട​ത്തി​യ​വ​രു​ടെ​ ​പ്രാ​ഥ​മി​ക​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.​ 2019​ ​മു​ത​ലു​ള്ള​ ​ദേ​വ​സ്വം​ ​മ​ന്ത്രി​മാ​രി​ൽ​ ​നി​ന്നു​ ​വി​വ​രം​ ​ശേ​ഖ​രി​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന. പ്ര​തി​ ​ചേ​ർ​ത്ത​വ​രു​ടെ​ ​സ്വ​ത്തു​ ​വി​വ​രം​ ​ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.​ ​ക​ണ്ടു​കെ​ട്ട​ലി​ന് ​മു​ന്നോ​ടി​യാ​യി​ ​ഇ​വ​ ​മ​ര​വി​പ്പി​ക്കും.​ ​സ്ഥ​ല​വും​ ​കെ​ട്ടി​ട​ങ്ങ​ളും​ ​നി​ക്ഷേ​പ​ങ്ങ​ളും​ ​മ​റ്റും​ ​കൈ​മാ​റ്റം​ ​ചെ​യ്യു​ന്ന​ത് ​ത​ട​യു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക് ​ത​ട്ടി​പ്പു​കേ​സി​ൽ​ ​സ​മാ​ന​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​രു​ന്നു.

ക​രാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ ര​ജി​സ്റ്റ​റി​ൽ​ ​ക്ര​മ​ക്കേ​ട്

പ​ത്ത​നം​തി​ട്ട​:​ ​ശ​ബ​രി​മ​ല​യി​ലെ​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​സ​ന്നി​ധാ​ന​ത്തെ​ ​ദേ​വ​സ്വം​ ​അ​റ്റ​ൻ​ഡ​ൻ​സ്‌​ ​ര​ജി​സ്‌​റ്റ​റി​ൽ​ ​ക്ര​മ​ക്കേ​ട് ​ക​ണ്ടെ​ത്തി.​ ​സ്വ​ർ​ണം​ ​മോ​ഷ​ണം​പോ​യ​ ​കാ​ല​യ​ള​വി​ലെ​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ര​ജി​സ്റ്റ​റു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​പ​കു​തി​പ്പേ​ർ​ ​പോ​ലും​ ​ര​ജി​സ്റ്റ​റി​ൽ​ ​ഒ​പ്പി​ട്ടി​ട്ടി​ല്ല.​ ​ഇ​വ​ർ​ ​ജോ​ലി​ ​ക​ഴി​ഞ്ഞു​പോ​യ​ ​ശേ​ഷ​മാ​ണ് ​ര​ജി​സ്റ്റ​റി​ൽ​ ​പേ​ര് ​എ​ഴു​തി​യ​തെ​ന്നും​ ​ക​ണ്ടെ​ത്തി.​ ​സ്വ​ർ​ണം​ ​മോ​ഷ്ടി​ച്ച​ ​കാ​ല​യ​ള​വി​ൽ​ ​ആ​രൊ​ക്കെ​യാ​യി​രു​ന്നു​ ​ഇ​വി​ടെ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​തെ​ന്ന് ​അ​റി​യാ​ൻ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​ക്ര​മ​ക്കേ​ട് ​വ്യ​ക്ത​മാ​യ​ത്. മ​ണ്ഡ​ല​ ,​ ​മ​ക​ര​വി​ള​ക്ക്‌​ ​കാ​ല​ത്ത്‌​ ​സ​ന്നി​ധാ​ന​ത്ത്‌​ ​സ്ഥി​ര​മാ​യി​ ​ജോ​ലി​ ​ചോ​ദി​ച്ചു​വാ​ങ്ങി​യെ​ത്തു​ന്ന​വ​രു​ടെ​ ​വി​വ​ര​വും​ ​ശേ​ഖ​രി​ച്ചു. ഓ​രോ​ ​ഡ്യൂ​ട്ടി​ക്കും​ ​നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രു​ടെ​ ​പ​ട്ടി​ക​യും​ ​എ​ടു​ത്തി​ട്ടു​ണ്ട്‌.​ ​ദൈ​നം​ദി​ന​ ​കാ​ര്യ​ങ്ങ​ൾ​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​ ​ദേ​വ​സ്വം​ ​മ​ഹ​സ​റും​ ​മൂ​ന്നം​ഗ​ ​എ​സ്‌.​ഐ.​ടി​ ​സം​ഘം​ ​പ​രി​ശോ​ധി​ച്ചു​ ​വ​രി​ക​യാ​ണ്‌.