കേരള സർവകലാശാല

Friday 23 January 2026 12:16 AM IST

പരീക്ഷാഫലം കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ജൂണിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്തംബറിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എംവിഎ (പെയിന്റിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ എട്ടാം സെമസ്​റ്റർ പഞ്ചവർഷ എംബിഎ വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‌സി ബോട്ടണി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ സി.ആർ.സി.ബി.സി.എസ്.എസ്. ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ ആരംഭിക്കും.

മനഃശാസ്ത്റ വിഭാഗം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം. മനഃശാസ്ത്ര ബിരുദമാണ് യോഗ്യത. ഫോൺ : 8075019568, 8547281985

2023-24 ലെ സൗത്ത് സോൺ/ഓൾ ഇന്ത്യ അന്തർ സർവകലാശാല/ ഖേലോ ഇന്ത്യ യൂണിവേഴ്സി​റ്റി ഗെയിംസ് എന്നീ മത്സരങ്ങളിൽ മെഡൽ കരസ്ഥമാക്കിയവർക്കുള്ള സ്‌പോർട്സ് സ്‌കോളർഷിപ്പുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.