ഓപ്പൺ സർവകലാശാലയിൽ എം.ബി.എ, എം.സി.എ പ്രവേശനം

Friday 23 January 2026 12:17 AM IST

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2025-27 ബാച്ചിലെ (2026 ഫെബ്രുവരി സെഷൻ) എം.ബി.എ,എം.സി.എ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷി​ക്കാം.രണ്ട് വർഷം ദൈർഘ്യമുള്ളതാണ്. താത്പര്യമുള്ളവർ www.lbscentre.kerala.gov.in വഴി ഫെബ്രുവരി 15ന് മുൻപ് അപേക്ഷിക്കണം. രണ്ട് കോഴ്സുകളിലേക്കും നൂറ് വീതം പേർക്കാണ് പ്രവേശനം.എൻട്രൻസ് പരീക്ഷയിലൂടെയാകും തിരഞ്ഞെടുപ്പ്. എറണാകുളം,കോഴിക്കോട് ജില്ലകളിൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ജനറൽ, എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് 1000 രൂപയാണ് അപേക്ഷ ഫീസ്.എസ്.സി, എസ്.ടി ഭിന്നശേഷിക്കാർക്ക് 500 രൂപയും 40 ശതമാനമോ അതിലധികമോ കാഴ്ചപരിമിതിയുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് അപേക്ഷാ ഫീസ് ഉണ്ടായിരിക്കില്ല.യു.ജി.സി അംഗീകാരമുള്ള സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം.ഫോൺ​: 0474-2966841, 9188909901,9188909903.