ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിരീടം

Friday 23 January 2026 12:23 AM IST

ഗുരുവായൂർ:ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം സമർപ്പിച്ചു.ഇന്നലെ ഉച്ചപൂജയ്ക്കു ശേഷം നടതുറന്ന നേരത്തായിരുന്നു സമർപ്പണം.തൃശൂരിലെ ജ്വല്ലറി മാനുഫാക്ചറിംഗ് സ്ഥാപനമായ അജയ് ആൻഡ് കമ്പനി ഉടമ അജയകുമാറിന്റെ പത്നി സിനി അജയകുമാറാണ് കിരീടം സമർപ്പിച്ചത്.ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി.അരുൺകുമാർ സ്വർണക്കിരീടം ഏറ്റുവാങ്ങി.ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പ്രമോദ് കളരിക്കൽ,സി.എസ്.ഒ മോഹൻകുമാർ എന്നിവരും സന്നിഹിതരായി.വിശേഷ ദിവസങ്ങളിൽ ഭഗവാന് ചാർത്തുവാൻ പാകത്തിലാണ് കിരീടം നിർമ്മിച്ചിരിക്കുന്നത്.