ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

Friday 23 January 2026 12:24 AM IST

കേരള പോലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ) (കാറ്റഗറി നമ്പർ 582/2024, 91/2024-മുസ്ലീം, 446/2024-പട്ടികവർഗ്ഗം) തസ്തികയിലേക്ക് ഫെബ്രുവരി 3 മുതൽ 6 വരെ രാവിലെ 5.30 ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. കായകിക്ഷമതാ പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന അന്ന് നടത്തും.

അഭിമുഖം

വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടർണർ) (കാറ്റഗറി നമ്പർ 661/2023) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം 28, 29, 30 തീയതികളിലും രണ്ടാംഘട്ട അഭിമുഖം ഫെബ്രുവരി 5 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. രണ്ടാംഘട്ട അഭിമുഖത്തിൽ ഉൾപ്പെട്ടവർക്കുളള അറിയിപ്പ് പിന്നീട് നൽകും.

പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 71/2024) തസ്തികയിലേക്ക് 28, 29, 30 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ഒ.എം.ആർ. പരീക്ഷ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 276/2025) തസ്തികയിലേക്ക് 27 ന് രാവിലെ 7 മണി മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ/റീജിയണൽ മാനേജർ (ജനറൽ/സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 29/2020, 30/2020, 32/2020, 33/2020) തസ്തികയിലേക്ക് 28 ന് രാവിലെ 7 മണി മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ (കാറ്റഗറി നമ്പർ 279/2025) തസ്തികയിലേക്ക് 29 ന് രാവിലെ 7 മണി മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. പൊതുമരാമത്ത് (ഇലക്‌ട്രോണിക്സ് വിംഗ് വകുപ്പിൽ എൻജിനീയറിംഗ് അസിസ്റ്റന്റ് (ഇലക്‌ട്രോണിക്സ്)/ഓവർസിയർ ഗ്രേഡ് 1 (ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 578/2024) തസ്തികയിലേക്ക് 2 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ്/പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 097/2025, 180/2025) തസ്തികയിലേക്ക് 4 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.