എം.ബി.ബി.എസ് പ്രവേശനം: നീറ്റ് മെരിറ്റ് കർശനമായി പാലിക്കണം
Friday 23 January 2026 12:00 AM IST
ന്യൂഡൽഹി: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് നീറ്റ് മെരിറ്റ് കർശനമായി പാലിക്കണമെന്ന് സുപ്രീംകോടതി. പ്രവേശന നടപടികളിൽ വ്യാപക ക്രമക്കേടുകൾ നടത്തിയ രാജസ്ഥാനിലെ 11 ദന്തൽ കോളേജുകൾക്ക് 10 കോടി വീതം പിഴയിട്ടു കൊണ്ടാണിത്. സർക്കാർ- സ്വകാര്യ മെഡിക്കൽ കോളേജുകൾ നീറ്റിലെ മെരിറ്റിന്റെ അടിസ്ഥാനത്തിൽ തന്നെയാകണം പ്രവേശനം നൽകേണ്ടത്. രാജസ്ഥാനിലെ 2016- 17 അക്കാഡമിക് വർഷത്തെ ബി.ഡി.എസ് പ്രവേശനത്തിലെ തിരിമറികൾ ചോദ്യംചെയ്തു സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഉന്നത നിലവാരം കാത്തുസൂക്ഷിക്കുന്നതിൽ നീറ്റ് പരീക്ഷയ്ക്ക് നിർണായക പങ്കുണ്ടെന്ന് ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.