വി​പു​ല​മാ​യ​ ​ഓ​ഫ​റു​കളുമായി റി​ല​യ​ൻ​സ് ​ഡി​ജി​റ്റ​ൽ​ ​ഇ​ന്ത്യ​ ​സെ​യി​ൽ​ ​

Friday 23 January 2026 12:36 AM IST

കൊച്ചി: ഉപഭോക്താക്കൾക്ക് ആവേശമുയർത്തി റിലയൻസ് ഡിജിറ്റലിന്റെ 'ഡിജിറ്റൽ ഇന്ത്യ സെയിലിന്' തുടക്കമായി. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് വിൽപ്പന മേളയായ ഡിജിറ്റൽ ഇന്ത്യ സെയിൽ ജനുവരി 26 വരെ നടക്കും. പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് മികച്ച വിലക്കിഴിവുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ, സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവയാണ് പ്രധാന ആകർഷണം.

ഉപഭോക്താക്കൾക്ക് ലാഭം കൊയ്യാം ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് ബാങ്ക് ഡിസ്‌കൗണ്ടുകളും വായ്പകൾക്ക് കൺസ്യൂമർ ലോൺ ക്യാഷ്ബാക്കും നൽകും. ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് യു.പി.ഐ ഓഫറുകളുണ്ട്. വിവിധ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 26,000 രൂപ വരെ തൽസമയം ഡിസ്‌കൗണ്ട് നേടാം, കൺസ്യൂമർ ഡ്യൂറബിൾ വായ്പകളിലൂടെ ഉത്പ്പന്നങ്ങൾ വാങ്ങുന്നവർക്ക് 30,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

ഐഫോണുകൾക്ക് വിലക്കുറവ് ആപ്പിൾ ഉത്പ്പന്നങ്ങൾക്ക് അവിശ്വസനീയമായ ഓഫറുകളുണ്ട്. ഐഫോൺ മോഡലുകൾക്ക് എം.ആർ.പിയിൽ 20,000 രൂപ വരെ ഡിസ്‌കൗണ്ടും, എക്‌സ്‌ചേഞ്ച് ഓഫറുകളിലൂടെ 21,000 രൂപ വരെ അധിക കിഴിവും ലഭിക്കും.