കേരള ഗ്രാമീണ ബാങ്കിന് നാല് പുരസ്‌കാരങ്ങൾ.
Friday 23 January 2026 12:37 AM IST
മുംബയ്: സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി ബാങ്കിംഗ് രംഗത്ത് മികവ് നേടിയതിന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ(ഐ.ബി.എ) നാല് പുരസ്‌കാരങ്ങൾ കേരള ഗ്രാമീണ ബാങ്കിന് ലഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം, , മികച്ച ഡിജിറ്റൽ സെയിൽസ്. പേയ്‌മെന്റ്‌സ് ആൻഡ് എൻഗേജ്മെന്റ്, ടെക്നോളജി ടാലന്റ് ആൻഡ് ഓർഗനൈസേഷൻ തുടങ്ങിയ മേഖലകളിലാണ് പുരസ്‌കാരം. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി. രബി ശങ്കറിൽ നിന്ന് കേരള ഗ്രാമീണ ബാങ്കിന്റെ ചെയർപേഴ്സൺ വിമല വിജയഭാസ്‌കർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ചീഫ് എക്‌സിക്യുട്ടീവ് അതുൽ കുമാർ ഗോയൽ, അവാർഡ് ജ്യൂറി ചെയർമാൻ ദീപക് ബി. ഫടക് എന്നിവരും സന്നിഹിതരായിരുന്നു.