ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് 4193 കോടി രൂപ പ്രവർത്തനലാഭം
Friday 23 January 2026 12:40 AM IST
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസത്തിൽ 4193 കോടി രൂപ പ്രവർത്തനലാഭം കൈവരിച്ച് ബാങ്ക് ഒഫ് ഇന്ത്യ. മുൻവർഷത്തെക്കാൾ 13 ശതമാനമാണ് വളർച്ച. ഇതോടെ 2025-26 വർഷത്തെ ആദ്യ ഒൻപത് മാസത്തെ പ്രവർത്തനലാഭം 12023 കോടി രൂപയായി. അറ്റാദായം ഏഴ് ശതമാനം ഉയർന്ന് 2,705 കോടി രൂപയിലെത്തി. ഏപ്രിൽ മുതൽ ഡിസംബർ വരെ അറ്റാദായം 7511 കോടി രൂപയാണ്.ബാങ്കിന്റെ ആസ്തി വരുമാനത്തിൽ 0.96 ശതമാനവും ഓഹരി വരുമാനത്തിൽ 15.34 ശതമാനവുമാണ് വളർച്ച. ആഭ്യന്തര വായ്പായിൽ 15.16 ശതമാനം വർദ്ധനയുണ്ട്. ബാങ്കിന്റെ ആകെ ബിസിനസ് മൂല്യം 16 ലക്ഷം കോടി രൂപയായി. റീട്ടെയ്ൽ വായ്പ, കാർഷിക വായ്പ, ചെറുകിട സംരംഭ വായ്പ, കോർപ്പറേറ്റ് വായ്പ എന്നിവയിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അറ്റ പലിശ വരുമാനം 6461 കോടി രൂപയായി ഉയർന്നു. പലിശേതര വരുമാനം 6665 കോടി രൂപയും രേഖപ്പെടുത്തി.