കിംസ് ഹെൽത്തിൽ സ്ട്രോക്ക് ഹെൽപ് ലൈൻ
Friday 23 January 2026 12:26 AM IST
കൊല്ലം: കൊട്ടിയം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ ഡെഡിക്കേറ്റഡ് സ്ട്രോക്ക് ഹെൽപ് ലൈൻ സജ്ജമായി. പക്ഷാഘാതം ഉണ്ടാകുന്നവരുടെ എണ്ണം കൂടിവരുന്നതിനാലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രോക്ക് ഹെൽപ്പ് ലൈൻ നമ്പർ തുടങ്ങുന്നത്. നാളെ വൈകിട്ട് 4ന് മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യും. ഹോസ്പിറ്റൽ ക്ളസ്റ്റർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ.പ്രിൻസ് വർഗീസ്, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ്, കോമഡി ആർട്ടിസ്റ്റ് ഉല്ലാസ് പന്തളം എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സി.ഇ.ഒ ഡോ.പ്രിൻസ് വർഗീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ.എ.ഹസീൻ, ഡോ.എച്ച്.ഹരികൃഷ്ണൻ, ഡോ.തൻസീർ ഹസൻ എന്നിവർ പങ്കെടുത്തു.