ജി- ടെക് ജില്ലാ കലോത്സവം
Friday 23 January 2026 12:26 AM IST
കൊട്ടാരക്കര: ഐ.ടി വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക് എഡ്യുക്കേഷൻ വിദ്യാർത്ഥികൾക്കായി നടത്തുന്ന ജില്ലാ കലോത്സവം നാളെ കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ 18 സെന്ററുകളിൽ നിന്നായി 200 പേർ മത്സരങ്ങളിൽ പങ്കെടുക്കും. മത്സര വിജയികൾക്ക് ഫെബ്രുവരി 10ന് കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാം. സോളോ സോംഗ്, ഡാൻസ്, ഗ്രൂപ്പ് ഡാൻസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. നാളെ രാവിലെ 10ന് കൊടിക്കുന്നിൽ സുരേഷ് എം.പി ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്യും. റൂറൽ എസ്.പി വിഷ്ണുപ്രദീപ് കലാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ, ബെന്നി കക്കാട്, പൂജപ്പുര രാധാകൃഷ്ണൻ, അഭിലാഷ്, ഷാജു, അൻവർ സാദിഖ്, ഹബീബ് മുഹമ്മദ്, പ്രിൻസ് എന്നിവർ സംസാരിക്കും.