ശലഭങ്ങൾ കേന്ദ്രം ശിലാ സ്ഥാപനം

Friday 23 January 2026 12:30 AM IST

കൊട്ടാരക്കര: മാർത്തോമ സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിലെ സ്മൈൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള 'ശലഭങ്ങൾ' കുട്ടികളുടെ സമഗ്ര വികസന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മാർത്തോമ സഭ പരമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാ‌ർത്തോമ മെത്രാപ്പൊലീത്ത നിർവഹിച്ചു. കിഴക്കേത്തെരുവ് ശലഭങ്ങൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഭദ്രാസന അദ്ധ്യക്ഷൻ ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഡോ. യൂയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, അജിത് ഐസക്, ജോൺ തോമസ്, റവ. കെ.വൈ.ജേക്കബ്, റവ. ഷിബു എബ്രഹാം ജോൺ, ജോർജ്ജ് പണിക്കർ, റവ. മെൽവിൻ ഫിലിപ് മാത്യു, രാജു തോമസ് എന്നിവർ സംസാരിച്ചു. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ചികിത്സയും നൈപുണി വികസനവും സർഗശേഷി പരിപോഷിപ്പിക്കലുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.