ഓംബുഡ്സ്മാൻ സിറ്റിംഗ്

Friday 23 January 2026 12:30 AM IST

കൊല്ലം: ഗ്രാമീണ തൊഴിലുറപ്പ്, പി.എം.എ.വൈ (ജി) പദ്ധതികളുടെ ജില്ലാ ഓംബുഡ്സ്മാൻ ജി. കൃഷ്ണകുമാർ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിംഗ് നടത്തി. തൊഴിലുറപ്പു പദ്ധതിയിൽ രാവിലെയും വൈകിട്ടും തൊഴിലാളികളുടെ ഫോട്ടോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നതിന് ചില സ്ഥലങ്ങളിൽ അനുഭവപ്പെടുന്ന സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ആവശ്യമുയർന്നു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ നിയമാനുസൃതം അനുവദിച്ച വീടുകളിൽ ഇതുവരെ ഗുണഭോക്താക്കളുമായി കരാർ വയ്കാത്ത കേസുകളിൽ എത്രയും വേഗം തുടർനടപടികൾ സ്വീകരിക്കാൻ ഓംബുഡ്സ്മാൻ നിർദ്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കൃഷ്ണ, സെക്രട്ടറി ടി.വി. പ്രദീപ്കുമാർ, തൊഴിലുറപ്പ് ജോ.ബി.ഡി.ഒ എൽ. രതികുമാരി, ഹൗസിംഗ് ജോ. ബി.ഡി.ഒ കെ. ശ്രീലതകുമാരി, തൊഴിലുറപ്പ് ബ്ലോക്ക് എൻജിനിയർ ഫിർസിന ഫിറോസ് എന്നിവർ സംസാരിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ പങ്കെടുത്തു.