പുസ്തക പ്രകാശനം, കവിയരങ്ങ്
Friday 23 January 2026 12:36 AM IST
കൊല്ലം: രാജേഷ് ശ്രീധറിന്റെ കഥാ സമാഹാരം 'റേർ' 25ന് പ്രകാശനം ചെയ്യും. മുഖത്തല ഗവ.എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ തിരക്കഥാകൃത്ത് അനിൽ മുഖത്തല പുസ്തകം പ്രകാശനം ചെയ്യും. അനിഷ രാജേഷ് ഏറ്റുവാങ്ങും. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും. കവി അജികുമാർ നാരായണൻ മുഖ്യാതിഥിയാകും. സാഹിത്യകാരൻ ഡോ.മുഞ്ഞിനാട് പത്മകുമാർ പുസ്തക പരിചയം നടത്തും. കവി ശ്രീകുമാർ മുഖത്തല ആൽബം റിലീസ് ചെയ്യും. ഡോ.എ.കെ.ശ്രീഹരി, കോട്ടാത്തല ശ്രീകുമാർ, ബിനു പണയിൽ, ശ്യാം തറമേൽ, സവിത ദാസ്, പുഷ്പ കൊളവയൽ, അൻസർ മേവറം, ഹനീഫ് പതിയാരിയിൽ, രാജേഷ് ശ്രീധർ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കവിയരങ്ങ് സി.വി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യും. ഗിരീഷ് എ.മുഖത്തല മോഡറേറ്ററാകും.