കെ.എസ്.ആർ.ടി.സി ബസിൽ 'ചിക്കിങ്' വിഭവങ്ങളെത്തും

Friday 23 January 2026 2:36 AM IST

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സൂപ്പർക്ലാസ് ബസുകളിൽ ചിക്കിങ് വിഭവങ്ങളും ലഭിക്കും.യാത്രക്കാർക്ക് ബസിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാം.അടുത്ത ബസ് സ്റ്റാൻഡിലോ,റൂട്ടിലുള്ള ചിക്കിങ് സ്‌റ്റോറുകളിൽ നിന്നോ ഭക്ഷണം പാഴ്സലായി എത്തും.കെ.എസ്.ആർ.ടി.സിയും ചിക്കിങുമായി ഇത് സംബന്ധിച്ച് ധാരണയായതായി മന്ത്രി കെ.ബി ഗണേശ്കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആദ്യഘട്ടത്തിൽ അഞ്ച് സൂപ്പർക്ലാസ് സർവീസുകളിലും ബ‌ഡ്ജറ്റ് ടൂറിസം യാത്രകളിലുമാകും ഭക്ഷണ വിതരണം. ഭക്ഷണം ഓർഡർ ചെയ്യാനായി ബസിൽ ക്യൂ.ആർ.കോഡ് പതിക്കും.ബുക്കിംഗിന് പ്രത്യേക വെബ്‌സൈറ്റ് ഉടൻ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.പൊതുനിരക്കിനെക്കാൾ 25 ശതമാനം വില കുറച്ചാണ് ഭക്ഷണം നൽകുന്നത്.വിൽപന വിഹിതത്തിന്റെ അഞ്ച്ശതമാനം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കും.ബസ് നിർത്തുമ്പോൾ ഡ്രൈവർക്കും കണ്ടക്ടർക്കും സൗജന്യമായി ഭക്ഷണം നൽകാനും കരാറിൽ വ്യവസ്ഥയുണ്ടെന്ന് മന്ത്രി അറിയിച്ചു.