അസ്പർശാനന്ദ സ്വാമി ഗുരുദേവ ദർശനം ഹൃദയത്തിലേറ്റിയ സന്യാസിശ്രേഷ്ഠൻ
ശിവഗിരി: ഗുരുദേവ ദർശനം ഹൃദയത്തിലേറ്റിയ സന്യാസിശ്രേഷ്ഠനായിരുന്നു അസ്പർശാനന്ദ സ്വാമിയെന്ന് ശിവഗിരി മാസികാ ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ പറഞ്ഞു.അസ്പർശാനന്ദ സ്വാമിയുടെ രണ്ടാമത് സമാധിവാർഷികദിനാചരണത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന സ്മൃതിസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഹുഭാഷാ പണ്ഡിതനും ആരെയും ആത്മമിത്രങ്ങളാക്കി മാറ്റുന്ന വ്യക്തിത്വത്തിന് ഉടമയുമായ സ്വാമി,മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറിയായി ദീർഘകാലം സേവനം അനുഷ്ടിച്ച വേളയിൽ അനവധി പേർക്ക് ജീവിത മാർഗ്ഗം ലഭ്യമാക്കി കൈത്തൊഴിലും വിവിധ ഉല്പന്നങ്ങളുടെ കച്ചവടവും നടത്തിയിരുന്നു.ശിവഗിരി തീർത്ഥാടന അനുമതി വേളയിൽ ശ്രീനാരായണ ഗുരുദേവൻ അരുളിയ കൃഷിയിലും കച്ചവടത്തിലും മികച്ച സംഭാവനകൾ ചെയ്തുകൊണ്ട് സന്യാസത്തെ സാധാരണക്കാരുടെ ജീവിതോപാധിക്കുള്ള മാർഗ്ഗമായി കൂടി സ്വാമി കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,സ്വാമി വിരജാനന്ദഗിരി,സ്വാമി സുകൃതാനന്ദ,മഠം പി.ആർ.ഒ ഇ.എം സോമനാഥൻ,സതീശൻ അത്തിക്കാട്,കെ.ടി സുകുമാരൻ,ചന്ദ്രൻ പുളിങ്കുന്ന്,രമണൻ മുഹമ്മ,അജയകുമാർ കരുനാഗപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.