യൂണി. ഭൂമി എ.കെ.ജി സെന്ററിന്: വിശദീകരണം തേടി
Friday 23 January 2026 2:49 AM IST
കൊച്ചി:കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ ഭൂമി സി.പി.എമ്മിന്റെ എ.കെ.ജി സെന്ററിന് കൈമാറിയത് റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.മൂന്നാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ,ജസ്റ്റിസ് വി.എം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.സാമൂഹിക പ്രവർത്തകനും സർവകലാശാല മുൻ ജോയിന്റ് രജിസ്‌ട്രാറുമായ ആർ.എസ് ശശികുമാറിന്റെ ഹർജി ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും.