സാകല്യം മെഗാ ക്വിസ് ഇന്ന് പൂക്കോട്ടൂർ ഹൈസ്‌കൂളിൽ

Friday 23 January 2026 3:07 AM IST

മലപ്പുറം: പൂക്കോട്ടൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാകല്യം മെഗാ ക്വിസ് ഇന്ന് ഹൈസ്‌കൂൾ അങ്കണത്തിൽ വെച്ച് നടക്കും. രാവിലെ 10ന് ജൂനിയർ ക്വിസ് മത്സരത്തിൽ വിവിധ പ്രൈമറി സ്‌കൂളുകളിലെ മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. വൈകിട്ട് 5ന് മലപ്പുറം സബ് ജില്ലയിലെ 12 ഹൈസ്‌കൂളുകൾ മാറ്റുരയ്ക്കുന്ന മെഗാ ക്വിസ് മത്സരം നടക്കും. ചടങ്ങ് എഴുത്തുകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ ആയിഷാബാനു, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീസ,​ വാർഡ് മെമ്പർ സഫിയ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ സലീം കൊടക്കാടൻ,​ കെ.എ.ജലീൽ,​ ഫാത്തിമ മിൻഹ,​ എം. ബഷീർ,​ വിദ്യാർ‌ത്ഥി പ്രതിനിധി എം.പി. വേദാനന്ദ് പങ്കെടുത്തു.