പ്രധാനമന്ത്രി മോദി തലസ്ഥാനത്ത്; ആഘോഷമായി റോഡ് ഷോ, അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്‌തു
Friday 23 January 2026 11:13 AM IST
തിരുവനന്തപുരം: വികസന പദ്ധതികളുടെ പ്രഖ്യാപനമടക്കം വിവിധ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. 10.30ഓടെയാണ് അദ്ദേഹം തലസ്ഥാന നഗരിയിലെത്തിയത്. ഔദ്യോഗിക പരിപാടികളുടെ പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള അദ്ദേഹത്തിന്റെ റോഡ് ഷോ പാർട്ടി പ്രവർത്തകർ വലിയ ആഘോഷമാക്കി.