പത്തനംതിട്ട ജില്ലാ കളക്‌ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്
Friday 23 January 2026 4:20 PM IST
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്‌ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. കോന്നി മാമൂട്ടിലാണ് അപകടമുണ്ടായത്. കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കളക്‌ടർ പ്രേംകൃഷ്‌ണൻ, ഡ്രൈവർ കുഞ്ഞുമോൻ, ഗൺമാൻ മനോജ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.