ശിവഭഗവാന്റെ കഴുത്തിലെ പാമ്പിന്റെ അതേ പത്തി; അപൂർവങ്ങളിൽ അത്യപൂർവം, ഭീമൻ മൂർഖൻ ഉഗ്രശബ്ദത്തോടെ കൊത്താനാഞ്ഞു

Friday 23 January 2026 4:44 PM IST

സ്നേക്ക്മാസ്റ്റർ ടീം ഇന്ന് എത്തിനിൽക്കുന്നത് തിരുവനന്തപുരം ജില്ലയിലെ മരുതംകുഴിയിലുള്ള ഒരു പാലത്തിന് സമീപത്താണ്. ഇതിനടുത്ത് വീടുള്ള ഒരാൾ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഒരു വലിയ മൂർഖൻ പാലത്തിനടിയിൽ സാധനങ്ങൾ കൂട്ടിയിട്ട സ്ഥലത്തേക്ക് കയറിയത് കണ്ടത്. തുടർന്ന് വാവാ സുരേഷിനെയും സംഘത്തെയും വിവരം അറിയിക്കുകയായിരുന്നു. വാവ സ്ഥലത്തെത്തി സാധനങ്ങൾ മാറ്റിയപ്പോൾ കണ്ടത് അത്യപൂർവമായ ഒരു പെൺമൂർഖനെയായിരുന്നു. ശിവഭഗവാന്റെ കഴുത്തിലെ പാമ്പിന്റെ അതേ പത്തിയുള്ള പാമ്പായിരുന്നു.

ആറടി നീളമുള്ള മൂർഖന് കുഴിഞ്ഞ പത്തിയായിരുന്നു. സാധാരണ പറയാറുള്ള ലൗ പത്തിയുള്ള മൂർഖൻ എന്നും ഇതിനെ അറിയപ്പെടാറുണ്ടെന്ന് വാവ പ്രേക്ഷകരോട് പറഞ്ഞു. മൂർഖനെ പിടികൂടി സംസാരിക്കുന്നതിനിടയിൽ പലതവണ കൊത്താനായുകയും ചെയ്തു. കാണുക അപൂർവയിനം മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്