'അറിവ്" തീരോന്നതി സെമിനാർ

Saturday 24 January 2026 12:23 AM IST

മൂവാറ്റുപുഴ: സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യകർഷകർക്കായി സംഘടിപ്പിച്ച 'അറിവ്" തീരോന്നതി ബോധവത്കരണ സെമിനാർ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് നെജി ഷാനവാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്‌സ് ജോൺ അദ്ധ്യക്ഷനായി.

ആധുനിക മത്സ്യക്കൃഷിരീതികൾ, നൂതന സാങ്കേതികവിദ്യകൾ, സർക്കാർ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഉൾനാടൻ മത്സ്യബന്ധന നിയമങ്ങൾ, മത്സ്യരോഗ നിയന്ത്രണ മാർഗ്ഗങ്ങൾ, ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ എന്നിവയും സെമിനാറിൽ ചർച്ചയായി. എം.എ. ഫൈസൽ, ശിബി ടി. ബേബി എന്നിവർ ക്ലാസുകൾ നയിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലേഖ മക്കാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജോർജ്, മുഹമ്മദ് ഫൈസൽ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ.ബി. സ്മിത,​ ഫിഷറീസ് ഓഫീസർ എ.എസ്. സുമയ്യ, ഷിബി ഐസക്, ബിന്ദു പോൾ, ഷാജി വർഗീസ്, ഷീബ റസൽ, ഇന്ദു മാധവൻ, എം.ടി. ജിഷ തുടങ്ങിയവർ പങ്കെടുത്തു.