വെണ്ണല ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികം
Friday 23 January 2026 7:38 PM IST
കൊച്ചി: വെണ്ണല ഗവ. ഹയർസെക്കൻഡറിയുടെ 118 -ാമത് വാഷികാഘോഷം കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ സാബു കോറോത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷെറി ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ.പി.എം.നസീമ മുഖ്യപ്രഭാഷണം നടത്തി.
കോർപ്പറേഷൻ കൗൺസിലർമാരായ ഷിബി സോമൻ, ബിന്ദു വിജു, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ടി.എ. ജേക്കബ്ബ് ബിജു, പ്രധാനദ്ധ്യാപിക ടി.കെ.ചന്ദ്രലേഖ, പി.എം. സാഹിദ്, ജേക്കബ്ബ് ഐപ്പ്, ഡോ.ടി. വിനയകുമാർ, വി.എ.അനീർ, ടി.ഐ. പാത്തു, ആൻസി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.