പൂർവ വിദ്യാർത്ഥി സംഗമം
Saturday 24 January 2026 12:43 AM IST
കുറ്റ്യാടി : ഓർമ്മകൾ അയവിറക്കിയും അനുഭവങ്ങൾ പങ്കിട്ടും ഒരു വട്ടം കൂടി അവർ ഒത്തുകൂടി. വട്ടോളി നാഷണൽ ഹൈസ്കൂളിൽ നിന്ന് 1971 - 72 എസ് .എസ് .എൽ .സി ബാച്ചിൽ പഠിച്ചവരാണ് 55 വർഷം തികച്ച് വീണ്ടും കണ്ടുമുട്ടിയത്. നരിക്കൂട്ടുംചാൽ വേദിക വായനശാലയിൽ രാവിലെ മുതൽ വൈകിട്ടു വരെ കലാപരിപാടികളും മറ്റുമായി നിരവധി പേർ സംഗമത്തിൽ പങ്കാളികളായി. വേദിക വായനശാല പ്രസിഡന്റും മുൻ പഞ്ചായത്ത് സെക്രട്ടറിയുമായ ജെ.ഡി. ബാബു ഉദ്ഘാടനം ചെയ്തു. കെ.ടി. കുഞ്ഞമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. നാണു പറമ്പത്ത്, ടി.പി. കുട്ട്യാലി, സി. പരമേശ്വരൻ നമ്പീശൻ, അശോകൻ കൊയ്യാൽ, രത്നവല്ലി ,സൂപ്പി, പ്രഭാകരൻ, പത്മനാഭൻ, ടി.പി.ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.