' ഋതുസംഹാരം ' പുസ്തക പ്രകാശനം

Saturday 24 January 2026 12:46 AM IST
book

കുറ്റ്യാടി: എഴുത്തുകാരൻ രാജഗോപാലൻ കാരപ്പറ്റ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കാളിദാസന്റെ 'ഋതുസംഹാരം' കാവ്യം 25ന് 3.30 ന് വട്ടോളി നാഷണൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യും. പ്രൊഫ.കെ.വി സജയ്വി വി.ടി മുരളിയ്ക്ക് നൽകി പുസ്തക പ്രകാശനം നടത്തും. എൻ.കെ പത്മപ്രഭ അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ദാമോദരൻ കാരപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി റഫീഖ് ഓർമ്മ (രക്ഷാധികാരി), കുറ്റിയിൽ കൃഷ്ണൻ (ചെയർമാൻ ), വി.പി വാസു, എ.പി രാജീവൻ (വൈസ്. ചെയർമാൻമാർ), ദാമോദരൻ കാരപ്പറ്റ (കൺവീനർ), ഒ.പി.സുധാകരൻ, നവീൻ. വി (ജോ:കൺവീനർമാർ) കൃഷ്ണ വിദ്യാസാഗർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കെ.പി സുരേഷ്, കെ.കണ്ണൻ, രാജൻ വടയം, സി.നാരായണൻ, ബാബുരാജ് കാരപ്പറ്റ എന്നിവർ പ്രസംഗിച്ചു.