പുറമേരി പഞ്ചായത്ത് വയോജന സംഗമം

Saturday 24 January 2026 12:55 AM IST
പടം: പുറമേരി പഞ്ചായത്ത് വയോജന സംഗമം പ്രസിഡൻ്റ് പി.ശ്രീലത ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്ത് വയോജന സംഗമം വിലാതപുരം ഫെബിനാ ഗാർഡനിൽ പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സബീദ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലിമത്ത് നീലഞ്ചേരികണ്ടി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജയൻ പുതിയോട്ടിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷംസു മഠത്തിൽ, വാർഡ് മെമ്പർമാരായ ടി. സുധീഷ്, കെ.എം.സമീർ, ബീന കല്ലിൽ, കെ.സജീവൻ, ലിബിഷ പനമ്പ്ര, നാണു പുളിയനാണ്ടിയിൽ, എം.കെ.ജെൽഷി, പി.കെ.ഷാഹിന, എം.വി.ഷിജി, പി.സുരേഷ് ബാബു, പഞ്ചായത്ത് അസി. സെക്രട്ടറി ടി.പ്രേമാനന്ദൻ, സ്വപ്ന, ഫസ്‌ലി എന്നിവർ പ്രസംഗിച്ചു. സുധൻ കൈവേലി നയിച്ച ഗാനമേള, വയോജനങ്ങളുടെ കലാപരിപാടികൾ എന്നിവ നടന്നു.