ഉപജീവനം പദ്ധതി ഉദ്ഘാടനം

Saturday 24 January 2026 12:05 AM IST
ഓർക്കാട്ടേരി കെകെ എം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ ഉപജീവനം പദ്ധതി ഉദ്ഘാടനം ചെയ്തപ്പോൾ

വടകര: ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസിന്റെ ഉപജീവനം പദ്ധതിയുടെ ഭാഗമായി മാനസ ഗ്രാമത്തിലെ ഒരു കുടുംബത്തിന് തയ്യൽ മെഷീൻ നൽകി. നാഷണൽ സർവീസ് സ്കീം തിരൂർ ക്ലസ്റ്റർ കോ ഓർഡിനേറ്റർ സി. സമീർ, നാദാപുരം ക്ലസ്റ്റർ കോ ഓർഡിനേറ്റർ ബിജീഷ് കെ.കെ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ ബിജു അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസിന്റെ ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവ വാഹിനിയായി എന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ തുടർച്ചയായി എൻ.എസ്.എസ് വോളണ്ടിയേഴ്സ് നടത്തിയ ഭക്ഷ്യമേളയിലൂടെയാണ് ഉപജീവനം പദ്ധതിയ്ക്ക് ആവശ്യമായ പണം സ്വരൂപിച്ചത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ജ്യോതി പരിപാടിക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൽ എൻ.വി സീമ സ്വാഗതം പറഞ്ഞു.