ലെൻസ്‌ഫെഡ് 27-ാം വാർഷികം: മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി
Saturday 24 January 2026 12:07 AM IST
മലപ്പുറം: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) രൂപീകരണത്തിന്റെ 27-ാം വാർഷികം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി. മോഹനകൃഷ്ണൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ഹാരിസ്, സംസ്ഥാന സമിതി അംഗം ശിഹാബ്, വൈസ് പ്രസിഡന്റ് നൗഷാദ്, ജോയിന്റ് സെക്രട്ടറി അരുൺ, മുൻ ജില്ലാ ട്രഷറർ ജാഫറലി എന്നിവർ സംബന്ധിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്, ഫഹദ്, മലപ്പുറം ഏരിയ സെക്രട്ടറി സജീവ്, ഏരിയ ട്രഷറർ ശ്രീകുമാർ, ഏരിയ വൈസ് പ്രസിഡന്റ് പ്രദീപ് തുടങ്ങിയവർ വാർഷികാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.