പ്രതിഷ്ഠാ വാർഷിക മഹോത്സവം
Saturday 24 January 2026 12:14 AM IST
പള്ളികുത്ത് : പള്ളിക്കുത്ത് എസ്.എൻ.ഡി.പി ശാഖാ യോഗം പതിനൊന്നാമത് പ്രതിഷ്ഠാ വാർഷിക ആഘോഷ പരിപാടികൾക്ക് പി. പ്രകാശ് പതാക ഉയർത്തി. ക്ഷേത്രം തന്ത്രി നാരായണ ശർമയുടെ കാർമികത്വത്തിൽ നടന്ന മഹാഗണപതിഹോമത്തോടെ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളിൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, നവകം, കലശപൂജ, കലശാഭിഷേകം, മഹാ മൃത്യുഞ്ജയ ഹോമം എന്നിവയുണ്ടാവും. സമാപന ദിവസമായ ഞായറാഴ്ച സാംസ്‌കാരിക സമ്മേളനം നിലമ്പൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് വി.പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും. ബിബിൻ ഷാൻ മുഖ്യപ്രഭാഷണം നടത്തും.