ലഹരി രഹിത നവകേരളം: നിലമ്പൂരിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

Saturday 24 January 2026 12:19 AM IST
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പ്ര ഉദ്ഘാടനം ചെ യ്യുന്നു

നിലമ്പൂർ: നിലമ്പൂർ എക്‌സൈസ് സർക്കിൾ ഓഫീസ്, അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ജെ.സി.ഐ നിലമ്പൂർ എന്നിവർ സംയുക്തമായി അമൽ കോളേജിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പ്ര ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു പി. അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ കെ. എബിൻ സണ്ണി,​ ജെ.സി.ഐ നിലമ്പൂർ പ്രസിഡന്റ് സമീർ ബാബു, എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ടി.എച്ച്. ഷെഫീക്ക്, ജില്ലാ വിമുക്തി കോഓർഡിനേറ്റർ ഷിജേഷ് സംസാരിച്ചു. വിദ്യാർത്ഥികളായ മീര അസീസ്, മിൻഹ, റിമാനി, പാർവതി രാജീവ് എന്നിവർ ലഹരി വിരുദ്ധ വിഷയാവതരണം നടത്തി.