ഫീമെയിൽ അസി. പ്രിസൺ ഓഫീസർ പരീക്ഷയ്ക്ക് 1.66 ലക്ഷം പേർ

Saturday 24 January 2026 12:00 AM IST

തിരുവനന്തപുരം: ഇന്നു നടക്കുന്ന ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.എം.ആർ പരീക്ഷ എഴുതാനൊരുങ്ങുന്നത് 1,65,773 പേർ. ആകെ 1,89,965 പേരാണ് അപേക്ഷിച്ചിരുന്നത് .എൽ.സി/എ.ഐ വിഭാഗത്തിനുള്ള എൻ.സി.എ വിജ്ഞാപനത്തിന് അപേക്ഷിച്ചവരും ഇതോടൊപ്പം പരീക്ഷയെഴുതും. 4242 പേർ അപേക്ഷിച്ചതിൽ 3694 പേരാണ് പരീക്ഷയെഴുതാൻ ഉറപ്പ് നൽകിയത്.

സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്മ‌ാൻ (സിവിൽ) ഒ.എം. ആർ പരീക്ഷ 27-നാണ്. 14,012 പേർ പരീക്ഷയെഴുതാൻ ഉറപ്പ് നൽകിയിട്ടുണ്ട്. 16,058 പേരാണ് അപേക്ഷിച്ചിരുന്നത്. രാവിലെ ഏഴു മണിമുതൽ 8.50 മണിവരെയാണ് പരീക്ഷ.

പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ജ​ല​ഗ​താ​ഗ​ത​ ​വ​കു​പ്പി​ൽ​ ​വെ​ൽ​ഡ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 735​/2024​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​തി​രു​വ​ന​ന്ത​പു​രം​ ​ചാ​ക്ക​ ​ഗ​വ.​ഐ.​ടി.​ഐ​യി​ൽ​ 29,​ 30,​ 31​ ​തീ​യ​തി​ക​ളി​ൽ​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​ആ​സ്ഥാ​ന​ ​ആ​ഫീ​സി​ലു​ള്ള​ ​ജി.​ആ​ർ.8​ ​വി​ഭാ​ഗ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.​ഫോ​ൺ​:​ 0471​-2546440.

ബാ​ങ്ക് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​മോ​ക്ക് ​ഇ​ന്റ​ർ​വ്യൂ

തി​രു​വ​ന​ന്ത​പു​രം​:​റീ​ജി​യ​ണ​ൽ​ ​റൂ​റ​ൽ​ ​ബാ​ങ്ക് ​പ്രൊ​ബേ​ഷ​ണ​റി​ ​ഓ​ഫീ​സ​ർ​ ​ഇ​ന്റ​ർ​വ്യൂ​വി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി​ ​കേ​ര​ള​ ​ഗ്രാ​മീ​ണ​ ​ബാ​ങ്കി​ലെ​ ​അം​ഗീ​കൃ​ത​ ​സം​ഘ​ട​ന​ക​ളാ​യ​ ​കേ​ര​ളം​ ​ഗ്രാ​മീ​ണ​ ​ബാ​ങ്ക് ​എം​പ്ലോ​യീ​സ് ​യൂ​ണി​യ​ൻ​/​ഓ​ഫീ​സേ​ഴ്സ് ​യൂ​ണി​യ​ൻ​ ​സൗ​ജ​ന്യ​ ​മോ​ക്ക് ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തു​ന്നു.​ 8129196265,9846419407,94001​ 92709​ ​ൽ​ ​ബ​ന്ധ​പ്പെ​ട​ണം.

അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സ്റ്റേ​റ്റ് ​റി​സോ​ഴ്‌​സ് ​സെ​ന്റ​ർ​ ​കേ​ര​ള​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​എ​സ്.​ആ​ർ.​സി​ ​ക​മ്മ്യൂ​ണി​റ്റി​ ​കോ​ളേ​ജി​ലെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഇ​ൻ​ ​ഫി​ലിം​ ​ആ​ൻ​ഡ് ​തി​യേ​റ്റ​ർ​ ​ആ​ക്ടിം​ഗ് ​പ്രോ​ഗ്രാ​മി​ന് 31​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​കോ​ഴ്സി​ന്റെ​ ​കാ​ലാ​വ​ധി​ ​ആ​റു​മാ​സം.​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​ ​പ​ത്താം​ക്ലാ​സ്സ് ​അ​ഥ​വാ​ ​ത​ത്തു​ല്യം.18​ ​വ​യ​സ്സ് ​തി​ക​ഞ്ഞ​വ​ർ​ക്ക് ​h​t​t​p​s​:​/​/​a​p​p.​s​r​c​c​c.​i​n​/​r​e​g​i​s​t​e​r​ ​വ​ഴി​ ​അ​പേ​ക്ഷി​ക്കാം.​ഫോ​ൺ​:9846469959,9746967620.