മോദിയുടെ  ഗ്യാരന്റി : അയ്യപ്പന്റെ  സ്വർണം  കട്ടവരെ  ജയിലിലടയ്ക്കും

Saturday 24 January 2026 12:21 AM IST

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ശബരിമല അയ്യപ്പന്റെ സ്വർണം കട്ടവരെ തുറുങ്കിലടയ്ക്കും. ഇത് മോദിയുടെ ഗ്യാരന്റി. ബി.ജെ.പി കേരളത്തിൽ ആദ്യമായി നഗരഭരണം പിടിച്ചതിന്റെ വിജയാഘോഷവും പാർട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവും ഒരേസമയം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പാർട്ടിക്ക് ഐതിഹാസിക വിജയം സമ്മാനിച്ച തിരുവനന്തപുരത്തെ, രാജ്യത്തെ മാതൃകാനഗരമാക്കി വികസിപ്പിക്കും. അതിന് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും. ജനങ്ങൾ ബി.ജെ.പിയെ വിശ്വസിക്കാൻ തുടങ്ങിയതിന്റെ തെളിവാണ് തലസ്ഥാന നഗരത്തിലെ വിജയം. മാറാത്തത് ഇനി മാറും. ബംഗാളിലും ത്രിപുരയിലുമുണ്ടായ മാറ്റം കേരളത്തിലുമുണ്ടാകും.

പി.എം ശ്രീ പദ്ധതി നിരാകരിച്ചതിലൂടെ ഇടതുസർക്കാർ പാവപ്പെട്ട കുട്ടികൾക്ക് മികച്ച സ്കൂളിലിരുന്ന് പഠിക്കാനുള്ള അവസരം നിഷേധിച്ചു. കേരളത്തിലെ രണ്ടു മുന്നണികളുടെയും ശൈലി ഒന്നാണ്. അഴിമതിയും വർഗ്ഗീയതയും നൂറ് ശതമാനം, സുതാര്യതയും വികസനവും സീറോ. അതാണ് അവരുടെ രീതി.

കോൺഗ്രസ് പഴയ കോൺഗ്രസല്ല. എ.ഐ.സി.സി എന്നത് മുസ്ളിം മാവോവാദി കോൺഗ്രസ് എന്ന എം.എം.സിയായി. മുസ്ളിം ലീഗിനെക്കാൾ വലിയ വർഗ്ഗീയതയും മാവോയിസ്റ്റുകളെക്കാൾ വലിയ അരാജകത്വവുമാണവരുടെ മുഖമുദ്ര. അവരെ സൂക്ഷിക്കണമെന്നും മോദി പറഞ്ഞു.

'എന്റെ പ്രിയ സുഹൃത്തുക്കളെ"

'എന്റെ പ്രിയ സുഹൃത്തുക്കളെ" എന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. സദസിൽ ഒരു കുട്ടി ചിത്രം ഉയർത്തികാട്ടിയത് വാങ്ങാൻ എസ്.പി.ജിയെ ചുമതലപ്പെടുത്തിയത് കൗതുകമായി.

മേയർ വി.വി.രാജേഷിനെ സുഹൃത്ത് എന്നുവിളിച്ച് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ് വിതുമ്പികൊണ്ടാണ് കാൽതൊട്ട് വന്ദിച്ചത്.

ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പൻ എന്നിവരെ അനുസ്മരിച്ചാണ് പ്രസംഗം തുടങ്ങിയത്.

ഔദ്യോഗിക ചടങ്ങിൽ ഗവർണർ ആർ.വി.ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണ, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ്, മേയർ വി.വി.രാജേഷ് എന്നിവർ പങ്കെടുത്തു.

പാർട്ടി പരിപാടിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ശ്രീഅയ്യപ്പന്റെയും എൻ.ഡി.എ.കൺവീനർ തുഷാർ വെള്ളാപ്പള്ളി ശ്രീധർമ്മശാസ്താവിന്റെയും മേയർ വി.വി.രാജേഷ് ശ്രീപത്മനാഭന്റെയും ശില്പങ്ങൾ സമ്മാനിച്ചു.

പു​ഷ്പ​വൃ​ഷ്ടി​യോ​ടെ​ ​വ​ര​വേ​ൽ​പ്പ് തി​രു​വ​ന​ന്ത​പു​രം​:​ ​ത​ല​സ്ഥാ​ന​ ​ന​ഗ​ര​ത്തെ​ ​ആ​വേ​ശ​ക്ക​ട​ലാ​ക്കി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​റോ​ഡ് ​ഷോ.​ ​റോ​ഡി​നി​രു​വ​ശ​ത്തും​ ​തി​ങ്ങി​നി​റ​ഞ്ഞ​ ​ജ​ന​ങ്ങ​ൾ​ ​പൂ​ക്ക​ൾ​ ​വ​ർ​ഷി​ച്ചാ​ണ് ​സ്വീ​ക​രി​ച്ച​ത്.​ ​ശാ​സ്ത്ര​ത്തി​ന്റെ​യും​ ​നൂ​ത​നാ​ശ​യ​ത്തി​‌​ന്റെ​യും​ ​ആ​രോ​ഗ്യ​ ​സം​ര​ക്ഷ​ണ​ത്തി​ന്റെ​യും​ ​സ്റ്റാ​ർ​ട്ട​പ്പ് ​ഹ​ബ്ബാ​ക്കി​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​മാ​റ്റു​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​പു​ത്ത​രി​ക്ക​ണ്ടം​ ​മൈ​താ​ന​ത്ത് ​പ്ര​ഖ്യാ​പി​ച്ചു.​കാ​റി​ന്റെ​ ​ഡോ​ർ​ ​തു​റ​ന്ന് ​സൈ​ഡി​ൽ​ ​പി​ടി​ച്ചു​നി​ന്ന​ ​മോ​ദി,​ ​ഇ​രു​വ​ശ​ത്തും​ ​കാ​ത്തു​നി​ന്ന​വ​രെ​ ​കൈ​വീ​ശി​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്തു.​ ​വി​മാ​ന​ത്താ​വ​ളം​ ​മു​ത​ൽ​ ​കി​ഴ​ക്കേ​കോ​ട്ട​ ​വ​രെ​ ​റോ​ഡി​നി​രു​വ​ശ​വും​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ളാ​ണ് ​കാ​ത്തു​നി​ന്നി​രു​ന്ന​ത്. ഗ​വ​ർ​ണ​ർ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​ർ,​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി,​ ​ഉ​ന്ന​ത​ ​സൈ​നി​ക​-​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​തു​ട​ങ്ങി​യ​ 22​ ​പേ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​സ്വീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​സ​ഭ​ ​ഭ​ര​ണം​ ​ആ​ദ്യ​മാ​യി​ ​പി​ടി​ച്ചെ​ടു​ത്ത​ ​ബി.​ജെ.​പി​ ​അ​തി​ന്റെ​ ​ആ​ഘോ​ഷ​ത്തി​നെ​ത്തി​യ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​ചെ​ണ്ട​മേ​ളം,​ ​ക​ഥ​ക​ളി​ ​രൂ​പ​ങ്ങ​ൾ,​ ​തി​റ,​ ​പൂ​ക്കാ​വ​ടി​ ​എ​ന്നി​വ​ ​ഒ​രു​ക്കി​യി​രു​ന്നു.​ ​എ​സ്.​എം.​വി​ ​സ്കൂ​ൾ​ ​മു​ത​ൽ​ ​കി​ഴ​ക്കേ​കോ​ട്ട​ ​വ​രെ​ ​ഒ​രു​വ​ശ​ത്ത് ​പ്ര​ത്യേ​കം​ ​ബാ​രി​ക്കേ​ഡു​കെ​ട്ടി​ ​തി​രി​ച്ചി​രു​ന്ന​ ​സ്ഥ​ല​ത്ത് ​രാ​വി​ലെ​ 10​ ​മ​ണി​യോ​ടെ​ ​ജ​നം​ ​നി​റ​ഞ്ഞി​രു​ന്നു.​ ​ക​ട​ക​ളു​ടെ​യും​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​മു​ക​ളി​ൽ​വ​രെ​ ​ആ​ളു​ക​ൾ​ ​നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.പൂ​ക്ക​ൾ​ ​വി​ത​റി​യ​തി​നൊ​പ്പം​ ​പേ​പ്പ​ർ​ ​ഷോ​ട്ടു​ക​ൾ​ ​പാ​യി​ച്ചും​ ​ജ​ന​ങ്ങ​ൾ​ ​വ​ര​വേ​റ്റു.​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ചും​ ​പ​താ​ക​ ​വീ​ശി​യും​ ​ആ​വേ​ശ​ഭ​രി​ത​രാ​യി.​ ​ ​ചെ​ന്നൈ​യി​ലേ​ക്ക് ​മ​ട​ങ്ങി​യ​ ​പ്ര​ധാ​ന​മ​ന്ത്രി,​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സ്വീ​ക​ര​ണ​ത്തി​ന്റെ​ ​വീ​ഡി​യോ​ ​എ​ക്സ് ​പ്ലാ​റ്റ്ഫോ​മി​ൽ​ ​പോ​സ്റ്റ് ​ചെ​യ്തി​ട്ടു​ണ്ട്.